ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍.

മലപ്പുറം: ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതിനിടെ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായ മുഹമ്മദിന്റെ മകന്‍ ഫിറോസ് ഖാൻ ( 39) ആണ് അറസ്റ്റിലായത്. കാരാട് ബൈതൊടിയിലെ നാഫിയയുടെ (31)പരാതിയിലാണ് ഭർത്താവ് ഫിറോസിനെ വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തത്.

പരീക്ഷകളുടെ വിവരങ്ങളറിയാം; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. മുറിയിൽ വെച്ച് ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്നതിനിടയില്‍ കണ്ണില്‍ അടിയേറ്റതോടെയാണു കാഴ്ച്ച നഷ്ടപ്പെട്ടതെന്ന് നാഫിയയും മാതാവ് സുലൈഖയും പറഞ്ഞു. കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാഴ്ച്ചയോളം ചികിത്സയിലായിരുന്നു. ഭര്‍ത്താവിൻ്റെ ബന്ധുവീട്ടിലെ നിക്കാഹിനു പോയില്ലെന്നു പറഞ്ഞാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

വീട്ടില്‍ മറ്റു പണികള്‍ക്കായി ജോലിക്കാരുള്ളതിനാല്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കേണ്ടതിനാലാണ് തനിക്കു പോകാന്‍ കഴിയാതിരുന്നതെന്ന് നാഫിയ പറഞ്ഞു. ബെൽറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ് ഒരു കണ്ണിന്റെ കാഴ്ച്ചനഷ്ടമായി. ഇനി കാഴ്ച്ച തിരിച്ചുകിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതെന്ന് നാഫിയയും മാതാവും മുന്‍ കൗണ്‍സിലറുമായ
സുലൈഖയും പറഞ്ഞു.

മുനീ‍ര്‍ തെറ്റിദ്ധരിക്കപ്പെട്ടോ? ‘ലിംഗസമത്വം ആൺകോയ്മയിൽ അധിഷ്ഠിതമാകരുത്’; ഒന്നും അടിച്ചേൽപ്പിക്കുന്നില്ലെന്ന് സര്‍ക്കാര്‍
ഇതിനു മുൻപും സമാനമായ രീതിയിൽ സംഭവം ഉണ്ടായിട്ടുണ്ടെന്ന് സുലൈഖ കൂട്ടിച്ചേർത്തു. മൂന്നു തവണയോളം മധ്യസ്ത പറഞ്ഞാണു തിരിച്ചു കൊണ്ടുപോയത്. വിവാഹം കഴിഞ്ഞിട്ടു 12 വര്‍ഷം കഴിഞ്ഞു. ആദ്യത്തെ ഒരു വര്‍ഷം നല്ല രീതിയില്‍ കഴിഞ്ഞു പോയെങ്കിലും പിന്നീടു പീഡനങ്ങള്‍ ആരംഭിച്ചു. തന്റെ രണ്ടുമക്കള്‍ക്കുവേണ്ടി ഇത്രയുംകാലം പിടിച്ചുനിന്നതെന്ന് നാഫിയ പറഞ്ഞു. ആശുപത്രിയിനിന്നും തിരിച്ചെത്തിയ ശേഷമാണ് യുവതിയും മാതാവും പോലീസിൽ പരാതി നൽകിയത്.