Fincat

ഓണം പ്രമാണിച്ച് നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കു പത്ത് കിലോ സ്‌പെഷൽ അരി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കു പത്ത് കിലോ സ്‌പെഷൽ അരി നൽകും. അഞ്ച് കിലോ വീതം പച്ചരിയും പുഴുക്കലരിയും ആണു നൽകുക. ഓഗസ്റ്റിൽ വെള്ള കാർഡ് ഉടമകൾക്കു എട്ട് കിലോയും നീല കാർഡ് അംഗങ്ങൾക്ക് രണ്ട് കിലോ വീതവും അരിയാണു സാധാരണ വിഹിതം. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു കിലോ പഞ്ചസാരയും സ്‌പെഷലായി വിതരണം ചെയ്യും.

1 st paragraph

അതേസമയം, വെൽഫെയർ സ്ഥാപനങ്ങൾക്കു ഭക്ഷ്യധാന്യങ്ങൾ തുടർന്നും നൽകാനുള്ള ക്വോട്ട പുനഃസ്ഥാപിച്ചതായി കേന്ദ്രം കേരളത്തെ അറിയിച്ചു. സംസ്ഥാനത്ത് സാമൂഹികക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങൾക്കും പട്ടിക ജാതി വർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിനു കീഴിലുള്ള ഹോസ്റ്റലുകൾക്കുമാണ് പ്രത്യേക സ്‌കീം പ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകിവരുന്നത്.

2nd paragraph