ജില്ലയില്‍ ടയര്‍ റീസോളിംഗ് നിരക്ക് വര്‍ദ്ധിപ്പിക്കും

മലപ്പുറം: കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം മലപ്പുറം മുനിസിപ്പല്‍ വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്നു.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ ഉല്‍ഘാടനം ചെയ്തു. ടയര്‍ റീ സോളിംഗ് വ്യവസായത്തിന് വിവിധ ഏജന്‍സികളില്‍ നിന്നും ലഭിക്കാവുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ട്രെഡ് റബറിന്റെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും അടിക്കടിയുള്ള വന്‍ വില വര്‍ദ്ധനവ് കാരണം ജില്ലയിലെ മുഴുവന്‍ റീസോളിംഗ് സ്ഥാപനങ്ങളും  അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ജില്ലയിലെ പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗമായ ഈ വ്യവസായം നിലനില്‍ക്കണമെങ്കില്‍ റീസോളിംഗ് നിരക്ക് നേരിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് യോഗം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 20 മുതല്‍ ജില്ലയില്‍ ഏകീകരിച്ച പുതിയ നിരക്ക് നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.

കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  ശിവകുമാര്‍ ഉല്‍ഘാടനം ചെയ്യുന്നു.

.റീട്രേഡിംഗ് വ്യവസായികളുടെ കുട്ടികളില്‍എസ് എസ് എല്‍ സി, പ്ലസ് ടു എന്നിവയില്‍ ഉന്നത വിജയം നേടിയവരെ യോഗത്തില്‍ വെച്ച് അനുമോദിച്ചു. ജില്ലയിലെ  മുഴുവന്‍ റീസോളിംഗ് സ്ഥാപനങ്ങളെയും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന്റെ ഉല്‍ഘാടനവും യോഗത്തില്‍ വെച്ച് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് സക്കീര്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞാണി , ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍  പ്രസംഗിച്ചു.