Fincat

പ്ലസ് വൺ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കൽ; സ്‌കൂളുകൾക്ക് എതിരെ നടപടി തുടങ്ങി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി എടുക്കാനാണ് തീരുമാനം.

1 st paragraph

പരിശോധനയ്ക്കായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ അനധികൃത പിരിവ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ടെലിഫോൺ നമ്പറുകളിലൂടെയും ഇമെയിൽ വഴിയും പരാതിപ്പെടാം.

2nd paragraph

നമ്പർ : 0471-2320714, 2323197

ഇമെയിൽ : jdacdswshscap@gmail.com