Fincat

മകന്റെ കുത്തേറ്റ് അമ്മ മരിച്ചു

അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി സ്വദേശി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

1 st paragraph

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് മകൻ കിരണിന്റെ കുത്തേറ്റത്. ഇവരുടെ വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് മേരിയെ മകൻ കിരൺ കുത്തി പരിക്കേൽപ്പിച്ചത്. കുടൽമാല പുറത്തേക്ക് വന്ന നിലയില്‍ ആഴത്തിലുള്ള മുറിവായിരുന്നു മേരിക്കുണ്ടായിരുന്നത്. തലക്കും ആഴത്തിൽ മുറിവുണ്ടായിരുന്നു.

2nd paragraph

നായത്തോട് പുതുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യയായിരുന്നു മേരി. നായത്തോട് സൗത്തിൽ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്നു 27കാരനായ കിരൺ.