Fincat

സഊദിയിൽ വാഹനാപകടം; സഹോദരങ്ങളായ മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരണപ്പെട്ടു. വേങ്ങര കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ റഫീഖ് കാപ്പിൽ (41), ജബ്ബാർ ചെറുച്ചിയിൽ (44) എന്നിവരാണ് മരിച്ചത്.

1 st paragraph

ജിസാന് അടുത്തുള്ള ബൈഷിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഡയന ട്രക്ക് അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവമറിഞ്ഞു ഇവരുടെ ബന്ധുക്കൾ ജിദ്ദയിൽ നിന്നും ജിസാനിലേക്ക് തിരിച്ചിട്ടുണ്ട്.

2nd paragraph

ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ബൈഷ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.