Fincat

അമിതവേഗതയിലെത്തിയ കാറിടിച്ചു; അമ്മയുടെ കണ്‍മുന്നിൽ ആറു വയസ്സുകാരി മരിച്ചു

മലപ്പുറം: അമ്മയുടെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്‍റെ മകള്‍ അക്ഷരയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം.

1 st paragraph

ഒരു വിവാഹച്ചടങ്ങിനു പോകാന്‍ അമ്മ സരിതക്കൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാറിടിച്ചാണ് അപകടം. സരിതയുടെ സഹോദരി പുത്രി, കാവനൂരില്‍ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു. ഇരുവരേയും കുന്നുംപുറം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവന്‍ രക്ഷിക്കാനായില്ല.

2nd paragraph

കുറ്റൂര്‍ നോര്‍ത്ത് എം എച് എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അക്ഷര. സഹോദരന്‍: അശ്വരാഗ്. അക്ഷരയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.