Fincat

സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു

താനൂര്‍: സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി പുത്തന്‍ പീടിയേക്കല്‍ ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബു(34) മരണപ്പെട്ടു. സൗദി ഖമീസില്‍ നിന്നും ബിഷയ്ക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1 st paragraph

ഷെറിന്‍ ബാബുവിന്റെ കബറടക്കം നിയമ നടപടികള്‍ക്ക് ശേഷം പിന്നീട് തീരുമാനിക്കും. മാതാവ് നുസ്രത്ത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഷിബില്‍, ഫിദ മറിയം, മുഹമ്മദ് ഐദിന്‍ (ആറു മാസം പ്രായം). സഹോദരിമാര്‍: നസ്രിന്‍, റോഷിനി.

2nd paragraph