സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില (Gold Price) തുടർച്ചയായ രണ്ടാം ദിവസവും വർദ്ധിച്ചു. ഇന്ന് പവന് 200 രൂപ വർദ്ധിച്ച് 38000 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 4750 രൂപയായി. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയ സ്വർണവില ബുധനാഴ്ച പവന് 200 രൂപ വർദ്ധിച്ചിരുന്നു. ബുധനാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4725 രൂപയുമായിരുന്നു വില. ഇന്നലെ 37,600 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4750 രൂപയും.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.