സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുംകെട്ടിട ഉടമകള്‍
മലപ്പുറം: കെട്ടിട നികുതിയുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് പിന്‍വലിക്കുക,മാതൃകവാടക പരിഷ്‌ക്കരണ ബില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്താന്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച കെ.വി. അബ്ദുറഹ്മാന്‍ ഹാജിയുടെ സ്മരണാര്‍ത്ഥം വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി (മണ്ണാര്‍ക്കാട്) യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.ജന. സെക്രട്ടറി നടരാജന്‍ പാലക്കാട് വര്‍ക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി മാസ്റ്റര്‍ ( മലപ്പുറം), വൈസ് പ്രസിഡന്റ് പി.കെ.ഫൈസല്‍ (കോഴിക്കോട്), കെ.മുഹമ്മദ് യൂനുസ് (പെരിന്തല്‍മണ്ണ), എ.ടി.അബ്ദുസലാം (കണ്ണൂര്‍), റീഗള്‍ മുസ്തഫ ഹാജി (പാലക്കാട് ), സി.ടി. കുഞ്ഞോയി (കൊടിയത്തൂര്‍ ), അബ്ദുല്‍ ഖാദര്‍ ( തലശ്ശേരി ), കാസര്‍ക്കോട് ജില്ല പ്രസിഡന്റ് എം.ഹമീദ് ഹാജി (കാഞ്ഞങ്ങാട് ), കെ.പി.ബഷീര്‍ (കാളികാവ് ), ബെസ്‌റ്റോ കുഞ്ഞിമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.