Fincat

എടിഎം തട്ടിപ്പ്‌; പണം വരുന്ന ഭാഗം ബ്ലോക്ക് ചെയ്യും, ഇടപാടുകാർ മടങ്ങിയ ശേഷം പണമെടുക്കും

കൊച്ചി: കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്.പണം വരാതിരിക്കാൻ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ്.

1 st paragraph

കഴിഞ്ഞ 18,19 തീയതികളിലായി വ്യാപകമായി എടിഎമ്മുകളിൽ നിന്ന് പണം കവരുന്നതായി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജരാണ് പോലീസിൽ പരാതി നൽകിയത്. ഇടപാടുകാരൻ കാർഡിട്ട് പണം വലിക്കാൻ ശ്രമിക്കുമ്പോൾ പണം വരുന്ന ശബ്ദം കേൾക്കുമെങ്കിലും പണം ലഭിക്കാതെ വരും. തുടർന്ന് ഇവർ പോകുമ്പോൾ മോഷ്ടാവ് അകത്തുകയറി ബ്ലോക്ക് മാറ്റി പണമെടുക്കും. വിവിധ എടിഎമ്മുകളിൽ നിന്നായി 25000 രൂപ നഷ്ടമായതാണ് പരാതിയിൽ പറയുന്നത്. പതിനായിരം രൂപയ്ക്ക് മേൽ അക്കൗണ്ടിൽ നിന്ന് നഷ്ടമായവരിൽ ചിലർ പരാതിയുമായി ബാങ്കിനെ സമീപിക്കുകയും ബാങ്ക് മാനേജർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

2nd paragraph

കളമശേരി,തൃപ്പൂണിത്തുറ,ചേന്ദമംഗലം തുടങ്ങി പല സ്ഥലങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്.. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മോഷ്ടാവ് എടിഎമ്മിൽ നിന്ന് പണം കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു