തിരൂരിൽ നിന്ന് വീണ്ടും ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി.


തിരൂർ: തിരൂരിൽ നിന്നുള്ള ആദ്യ വയനാട് യാത്രക്ക് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരു ബസിലേക്ക് ഉള്ള ആളുകളെയാണ് ആദ്യ യാത്രക്ക് പ്രതീക്ഷിച്ചതെങ്കിലും അന്നേ ദിവസം യാത്ര പുറപ്പെട്ടത് രണ്ട് ബസ്സ് നിറയെ ആയിരുന്നു. പിന്നീടും ധാരാളം ആളുകൾ അടുത്ത യാത്രയുടെ തിയ്യതി അന്വേഷിച്ചിരുന്നു. ഇത്തിരി വൈകി ആണെങ്കിലും അടുത്ത മാസം രണ്ടാം തിയ്യതിയാണ് അടുത്ത വയനാട് യാത്ര തീരുമാനിച്ചിട്ടുള്ളത്.

ഒക്ടോബർ 02ന്  പുലർച്ചെ 04:30ന് തിരൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 12 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയിൽ ചുരം വ്യൂ പോയിൻ്റ്, എൻ ഊര് പൈതൃകഗ്രാമം, ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം,  എന്നിവയാണ് സന്ദർശിക്കുന്ന സ്ഥലങ്ങൾ. 650 രൂപയാണ് ഒരാൾക്ക് വരുന്ന ടിക്കറ്റ് നിരക്ക്. പൊന്നാനി ഡിപ്പോയാണ് ഈ സർവിസ് ഓപറേറ്റ് ചെയ്യുന്നത് എന്നതിനാൽ ചമ്രവട്ടം, ആലിങ്ങൽ, ആലത്തിയൂർ, BP അങ്ങാടി എന്നിവിടങ്ങളിലുള്ളവർക്ക് ഈ സ്ഥലങ്ങളിൽ നിന്നും കയറാവുന്നതാണ്. താനൂർ, പരപ്പനങ്ങാടി ഭാഗത്തുള്ളവർക്കും ഈ യാത്രയിൽ അതാത് സ്ഥലങ്ങളിൽ നിന്നും പങ്കാളികളാകാം. താത്പര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

For Booking 9846531574,
7025525253, 04942666396