Fincat

കേരളത്തിലെ ഭൂരിപക്ഷം വോട്ടർമാരും ഖാർഗെയെ പിന്തുണയ്ക്കും; രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുന്‍ ഖാർഗെയ്ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷം പേരും ഖാർഗെയെ പിന്തുണയ്ക്കും.ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ദളിത് കോൺഗ്രസ് പ്രസിഡന്‍റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്.

1 st paragraph

ശശി തരൂരിന് മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചെന്നിത്തല പറഞ്ഞു.ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്.

സീനിയർ നേതാക്കൾ എല്ലാം ഖാർഗെയെ പിന്തുണച്ചു തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിൽ തെറ്റില്ല. പക്ഷേ സീനിയർ നേതാവായ ഗാർഖെ വരണം. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

2nd paragraph

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കാൻ വോട്ടർമാരോട് ആവശ്യപ്പെടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. മനസാക്ഷി പറയുന്നതനനുസരിച്ച് വോട്ട് ചെയ്യാം. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് യോഗ്യരാണെന്നും സുധാകരന്‍ പറഞ്ഞു.