ലഹരി കടത്ത് സംഘത്തലവനും കൂട്ടാളികളും പിടിയിൽ
കൊണ്ടോട്ടി : മലപ്പുറം കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി കടത്തി വന്നിരുന്ന അന്തർജില്ലാ ലഹരി കടത്തു സംഘത്തിലെ പ്രധാനികളെ പിടികൂടി. ഇന്ന് പൂലർച്ചെയാണ് ബാംഗ്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പ്രതികളെ പിടികൂടിയത്.
കണ്ണൂർ കല്ലിയാട് കൊശവൻ വയൽ സ്വദേശി ഷിന്റു നിവാസിൽ വിഷ്ണു ( 28 ), കാസർകോട് പരപ്പ ബലാൽ സ്വദേശി കളരിക്കൽ പ്രവീൺ ( 24 ) മലപ്പുറം വഴിക്കടവ് മരുത സ്വദേശി കോലോത്തു പറമ്പിൽ നിഷാബ് (30) എന്നിവരേയാണ് പിടികൂടിയത്. കൊണ്ടോട്ടി ഹിൽ ടോപ്പിൽ വച്ച് കഴിഞ്ഞ ദിവസം കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം ഓളം എം ഡി എം എ യുമായി 5 പേരെ ജില്ലാ DANSAF പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.
തുടർന്നു നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും നൈജീരിയൻ സ്വദേശി കളെ ഉപയോഗിച്ചാണ് സംഘം മയക്കുമരുന്ന് നിർമ്മിക്കുന്നത്. തുടർന്ന് ബാംഗ്ലൂരിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും മറ്റും കാരിയർ മാരായി ഉപയോഗിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. ഒന്നര വർഷത്തോളമായി വളരെ കൂടിയ അളവിൽ സംഘം കേരളത്തിലേക്ക് മയക്കുമരുന്നു കയറ്റിയതായി പറയുന്നു. ഒരാഴ്ച മുൻപ് എക്സൈസ് പിടികൂടിയ മഞ്ചേരി സ്വദേശികൾക്കും ഇന്ന് മഞ്ചേരി പോലീസ് 70 gm MDMA യുമായി പിടികൂടിയവർക്കും ഈ സംഘമാണ് മയക്കു മരുന്ന് എത്തിച്ച് നൽകിയതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മഞ്ചേരിയിൽ MDMA യുമായി പിടിയിലായ മംഗലശ്ശേരി സ്വദേശി റഫീഖ് കൊണ്ടോട്ടിയിലെ ലഹരിക്കടത്തിലും ഉൾപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. .2021 ൽ കോഴിക്കോട് ട്രയിനിൽ വച്ച് യാത്രക്കാരിയുടെ 5 ലക്ഷത്തോളം രൂപ കവർച്ച ചെയ്ത കേസിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായ നിഷാബ് . പ്രതികളിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടുവരാൻ ഉപഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും . ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 8 ആയി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DySP അഷറഫ്, കൊണ്ടോട്ടി Si നൗഫൽ, ജൂനിയർ Si ജിതിൻ എന്നിവരുടെ നേത്യത്വത്തിൽ ജില്ലാ DANSAF ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.