തുഞ്ചൻ കലോത്സവത്തിന് തുടക്കമായി

ജീവിതാനുഭവങ്ങളിൽ നിന്നുവേണം അക്ഷരമെഴുതാൻ,അക്ഷരം മാത്രം കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചെടുക്കാനാവില്ലന്ന് ചലച്ചിത്രതാരം വി.കെ ശ്രീരാമൻ

തിരൂർ : അക്ഷരം മാത്രം കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചെടുക്കാനാവില്ലന്ന് ചലച്ചിത്രതാരം വി.കെ ശ്രീരാമൻ.ജീവിതം പ്രധാനമാണ്.ജീവിതാനുഭവങ്ങളില്ലാത്തവർക്ക് അക്ഷരം പഠിച്ചിട്ട് കാര്യമില്ല.അറിവില്ലാത്തവരാണ് സോഷ്യല്‍ മീഡിയയിലെ എഴുത്തുകാര്.അക്ഷരം സൂക്ഷിച്ച് ഉപയോഗിക്കണം ഇല്ലെങ്കിൽ അക്ഷരം രാക്ഷസനായി പരിണമിക്കാം. എം.ടി യുടെയും അരുന്ധതി റോയിയുടേയും നോവലുകളെല്ലാം ജീവിതാനുഭവങ്ങളിൽ നിന്ന് ആർജ്ജിച്ചെഴുതിയാണ്.ഈയിടെയായി താൻ ഏകാതിപതിയായി ചിത്രീകരിക്കപ്പെടുകയാണ്.കുഴിമന്തിയെന്ന ഭക്ഷണത്തോടല്ല വിരോധം പേരിനോടാണന്നും അദേഹം പറഞ്ഞു.തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മാനവികത നിലനിർത്തി കലയെ ആദരിക്കണമെന്ന് എം.ടി വാസുദേവന്‍ നായർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.വിദ്യാരംഭമെന്നത് സംസ്കാരത്തിൻെറ ആദ്യപാഠമാണ്.വിദ്യയാണ് വെളിച്ചം.അവിദ്യ അജ്ഞത ,അന്ധകാരമാണ്.സംസ്കാരം തുടങ്ങുന്നത് അവിദ്യയിൽ നിന്ന് അജ്ഞാനത്തിൽ നിന്ന് വിദ്യയിലേക്ക് മോചനം തേടുമ്പോഴാണന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.അക്ഷരശുദ്ധി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.പി.നന്ദകുമാര്‍ എം.എൽ.എ,പി്കൃഷ്ണൻകുട്ടിമാസ്റ്റർ എന്നിവർ സംസാരിച്ചു.