ലോക മാനസികാരോഗ്യ ദിനാചരണം: ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും ദി ബാനിയനും ഉണ്‍മാദ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ വൈദ്യര്‍ അക്കാദമിയില്‍ ആരംഭിച്ചു. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറം സിനിമാ സംവിധായകന്‍ സിദ്ദീഖ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ദി ബാനിയന്‍ കേരള ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. സാലിഹ്, ഉന്മാദ് ഫൗണ്ടേഷന്‍ സഹസ്ഥാപക ഇ. ഷഹനാസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹംസ കാക്കു കൊണ്ടോട്ടി, ദി ബാനിയന്‍ കേരള ചാപ്റ്റര്‍ ലീഡ് ഷ്യാപിന്‍ ഭാസ്‌കര്‍, ഹോംഎഗെയ്ന്‍ ലീഡ് ഡോ. ബിന്‍സി, ബാലകൃഷ്ണന്‍ മച്ചിങ്ങല്‍, ബാനിയന്‍ പ്രോഗ്രാം അസോസിയേറ്റ് റഹിയാനത്ത്, വേലായുധന്‍ പാറക്കല്‍, അധ്യാപകരായ വിനോദ് ഐ.എച്ച്.ആര്‍.ഡി മുതുവല്ലൂര്‍, നസീബ് ഇ.എം.ഇ.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, റംസീന, ലസ്‌ന അല്‍ റയ്ഹാന്‍ കോളേജ് എന്നിവര്‍ സംബന്ധിച്ചു. കൊണ്ടോട്ടി അല്‍റയ്ഹാന്‍ കോളേജ്, കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഐ.എച്ച്.ആര്‍.ഡി. കൊണ്ടോട്ടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ഫെസ്റ്റിവലില്‍ പങ്കെടുത്തു. ഫെസ്റ്റിവലില്‍ മാനാസികാരോഗ്യവുമായി ബന്ധപ്പെട്ട കേഫര്‍നം, മിറാക്ള്‍ ഇന്‍ സെല്‍നമ്പര്‍ സെവന്‍, വണ്ടര്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

നാളെ നടക്കുന്ന ഫെസ്റ്റിവലില്‍ ദി ബാനിയന്‍ 2017-ല്‍ കേരളത്തില്‍ തുടക്കം കുറിച്ച ദി ഹോം എഗെയ്ന്‍ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ ആരംഭിക്കുന്ന ആദ്യത്തെ ഹോം യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹറാബി നിർവഹിക്കും . ദീദി ദാമോദരന്‍, ടി.കെ. ഹംസ, പി. അബ്ദുറഹിമാന്‍, പുലിക്കോട്ടില്‍ ഹൈദരാലി എന്നിവര്‍ സംബന്ധിക്കും. ബ്ലോസം കോളജ് കൊണ്ടോട്ടി, ഐ. എച്ച്. ആര്‍ഡി. കൊണ്ടോട്ടി എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും. സമാപന ദിവസമായ നാളെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ഫൈവ് ഇന്‍ ദി ആഫ്റ്റര്‍ നൂണ്‍ എന്നീ സിനിമകളുടെ പ്രദര്‍ശനവും ഓപ്പണ്‍ഫോറവും ഉണ്ടായിരിക്കും.