നോര്‍ക്ക പ്രവാസി നിക്ഷേപ സംഗമം നാളെ മലപ്പുറത്ത്
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി നിക്ഷേപ സംഗമം നാളെ (ഒക്ടോബര്‍ 17) മലപ്പുറത്തു ചേരും. സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് നിക്ഷേപ സംഗമം. മലപ്പുറം കാവുങ്കൽ ഹോട്ടല്‍ വുഡ്ബൈൻ ഫോളിയെജിൽ രാവിലെ 9.45 ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം. പി നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യും.
പി. ഉബൈദുളള എം.എല്‍.എ അധ്യക്ഷനാവും. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യതിഥിയാകും.
മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി,നോർക്ക സിഇഒഹരികൃഷ്ണൻ നമ്പൂതിരി, കെഐഇഡി സി.ഇ. ഒ ശരത്ത്. വി. രാജ്, നോര്‍ക്ക റൂട്ട്‌സ് നോർക്ക ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ പി. പി ജിതേന്ദ്രന്‍ എന്നിവർ സംസാരിക്കും.
സംരംഭകര്‍, പ്രവാസി നിക്ഷേപകര്‍, ധനകാര്യസ്ഥാപന പ്രതിനിധികള്‍, ബിസ്സിനസ്സ് വിദഗ്ദര്‍, നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിക്ഷേപസംഗമത്തില്‍ പങ്കെടുക്കും.
വിവിധ മേഖലകളില്‍ നിലവിലുളളതും, പുതിയതുമായ സംരംഭങ്ങളില്‍ നിക്ഷേപത്തിനായി പ്രവാസികളായ നിക്ഷേപകരെ കണ്ടെത്തുത്തിന്നതിന് അവസരമുണ്ട്. പുതിയ സംരംഭങ്ങള്‍ക്കും, നിലവിലുളളവയില്‍ പങ്കാളികളാകാനും നിക്ഷേപ സംഗമത്തില്‍ അവസരമുണ്ടാകും. മുന്‍കൂട്ടി റജിസറ്റര്‍ ചെയ്ത സംരംഭകര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അവസരമുണ്ടാകൂ. പ്രവാസികള്‍ക്കും, വിദേശത്തുനിന്നും തിരികെവന്നവര്‍ക്കും ബിസ്സിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ച സംവിധാനമാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റ (NBFC).