അന്തസിന് കളങ്കം വരുത്തിയാൽ നടപടി, മന്ത്രിമാരുടെ പദവി റദ്ദാക്കാൻ മടിക്കില്ല; ഭീഷണിയുമായി ഗവർണർ

താക്കീതുമായി ഗവര്‍ണറുടെ ട്വീറ്റ്. ഗവര്‍ണര്‍ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നടപടികള്‍ ശക്തമായ നടപടി ക്ഷണിച്ചുവരുത്തും. മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

വി.സി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുകയാണ്. പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ് വി.സിമാര്‍ക്കാണ് കത്തയച്ചു. സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്ന പതിനഞ്ച് അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്.

 

ഒക്ടോബര്‍ 24 നു കേരള വി.സിയുടെ കാലവധി അവസാനിക്കാനിരിക്കെയാണ് പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ വി.സിമാര്‍ക്ക് കത്ത് അയച്ചത്. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ് വി.സിമാര്‍ക്കാണ് കത്തയച്ചത്. 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ് വി.സിമാരായി നിയമിക്കാന്‍ കഴിയുക. ഉടനടി പട്ടിക നല്‍കണമെന്നാണ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു വി.സിയുടെ കാലാവധി അവസാനിച്ചാല്‍ താല്‍ക്കാലിക ചുമതല മറ്റു വി.സിമാര്‍ക്ക് നല്‍കാറാണ് പതിവ്. അതില്‍ നിന്നു വ്യത്യസ്തമായാണ് വി.സിയെ നിയമിക്കാനുള്ള തീരുമാനവുമായി ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്.