സംസ്ഥാന ടെക്ക്നിക്കൽ സ്കൂൾ കായിക മേളക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾ തുടങ്ങി
കുറ്റിപ്പുറം ഗവ.ടെക്ക് നിക്കൽ സ്കൂളിൽ മേളക്ക് സംഘാടക സമിതി രൂപീകരിച്ചു
കുറ്റിപ്പുറം ഗവ.ടെക്ക് നിക്കൽ സ്കൂളിൽ മേളക്ക് സംഘാടക സമിതി രൂപീകരിച്ച.
ജനുവരി 11 മുതൽ 13 വരെ നടക്കുന്ന മേളയിൽ ആയിരത്തിലേറെ താരങ്ങളാണ് മാറ്റുരക്കുക. 39 ടെക്ക്നിക്കൽ സ്കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിൽ നിന്നുമുള്ള താരങ്ങൾ പങ്കെടുക്കും. സംഘാടക സമിതി രൂപീകരണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേളയുടെ ലോഗോ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ്കുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ധീക്ക് പറപ്പാറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫലി, ജയകുമാർ, ടെക്നിക്കൽ എജുക്കേഷൻ കോഴിക്കോട് റീജിയനൽ ഡയറക്ടർ കെ.എം രമേശ്, കോക്കൂർ ജി.ടി.എച്ച്.എസ് സൂപ്രണ്ട് വി.കെ സുരേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷാഹിദ് വളാഞ്ചേരി, സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ മൊയ്തീൻകുട്ടി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ലുഖ്മാൻ തങ്ങൾ, പാറക്കൽ ബഷീർ, വി.വി രാജേന്ദ്രൻ, വി.കെ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് പി ജയപ്രസാദ് സ്വാഗതവും എൻജിനീയറിങ് ഇൻസ്ട്രക്ടർ എ.പി സുധീർ നന്ദിയും പറഞ്ഞു.