രോഗിയും ബന്ധുക്കളും ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വിശദീകരണ യോഗവും മാർച്ചും നടത്തി
അലനെല്ലൂരില്‍ രോഗിയും ബന്ധുക്കളും ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ വിശദീകരണ യോഗവും നാട്ടുകല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും നടത്തി.
രോഗിയായി എത്തിയ സ്ത്രീയും ഭര്‍ത്താവും ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. ഐ എം എ മലപ്പുറം,പാലക്കാട് ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ഡോ സാമുവല്‍ കോശി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാര്‍ക്ക് നിര്‍ഭയം ജോലി ചെയ്യാനുളള സാഹചര്യം അനുവദിക്കുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക, ആശുപത്രികള്‍ സുരക്ഷിത മേഖലയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഡോ:ജയകൃഷ്ണ്‍, ഡോ:വി നാരായണന്‍, ഡോ: കെ എ സീതി, ഡോ: വേലായുധന്‍, ഡോ: അശോക വല്‍സല എന്നിവര്‍ സംസാരിച്ചു. പ്രതികളെ അറസ്റ്റ്‌ചെയ്യുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ഡോക്ടര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഐ എം എ ഭാരവാഹികള്‍ അറിയിച്ചു.