Fincat

കാര്‍ ഡ്രൈവര്‍ ഹെല്‍മറ്റ് വച്ചില്ല; പിഴ ചുമത്തി ട്രാഫിക് പൊലീസ്

കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്. കൊല്ലം ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ അസാധാരണ പിഴ സന്ദേശം ലഭിച്ചത്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ഫോണിൽ നോട്ടീസ് ലഭിച്ചത്. സജീവിന്റെ കാറിന്റെ നമ്പരാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്.

1 st paragraph

ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ്കുമാറിന് കഴിഞ്ഞ 24 ന് രാത്രിയാണ് ട്രാഫിക് പൊലീസില്‍ നിന്ന് ഫോണില്‍ സന്ദേശം ലഭിച്ചത്. കഴിഞ്ഞ മേയ് രണ്ടിന് കടയ്ക്കല്‍ കിളിമാനൂര്‍ പാതയില്‍ കാറില്‍ സ‍‌ഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചില്ലെന്നാണ് കുറ്റം. പിഴ തുകയായി അഞ്ഞൂറു രൂപ അടയ്ക്കണമെന്നാണ് നോട്ടിസിലുളളത്.

എന്നാൽ സജീവന് സ്വന്തമായി ഇരുചക്രവാഹനം പോലുമില്ല. ഇരുചക്രവാഹനം ഓടിക്കാറില്ലെന്നും അധ്യാപകനായ സജീവ്കുമാര്‍ പറയുന്നു. നിയമലംഘനത്തിന് പിഴ ചുമത്തിയതിലുണ്ടായ സാങ്കേതികപ്രശ്നമായിരിക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

2nd paragraph