ജര്‍മനിയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; തിമോ വെര്‍നര്‍ കളിക്കില്ല
ലോകകപ്പ് ഫുട്‌ബോളില്‍ സ്‌ട്രൈക്കര്‍ തിമോ വെര്‍നര്‍ ജര്‍മനിയ്ക്കായി കളിക്കില്ല. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ തിമോ വെര്‍നറുടെ കാല്‍പാദത്തിന് പരുക്കേറ്റതിനാലാണ് കളിയില്‍ നിന്ന് പിന്മാറുന്നത്. ഇടതുകാലിന്റെ ലിഗമെന്റിനാണ് പരുക്ക്.
ജര്‍മനിയുടെ ലോകകപ്പ് പ്രതീക്ഷയുടെ പ്രധാന താരമായിരുന്നു വെര്‍നര്‍. ജര്‍മന്‍ ക്ലബ്ബായ ലെപ്‌സിഗ് ട്വിറ്ററിലൂടെയാണ് വെര്‍നര്‍ കളിക്കില്ലെന്ന് അറിയിച്ചത്. വെര്‍നര്‍ക്ക് പരുക്കുണ്ടെന്നും ഈ വര്‍ഷം മുഴുവന്‍ പുറത്തിരിക്കേണ്ടി വരുമെന്നുമാണ് ട്വീറ്റ്.
ഷാക്തര്‍ ഡൊണെറ്റ്സ്‌കിനെതിരെ ലെപ്സിഗ് 4-0 വിജയത്തില്‍ കളിക്കുന്നതിനിടെയാണ് വെര്‍നറിന് കാലിന് പരുക്കേറ്റത്. 26 വയസുകാരനായ വെര്‍നര്‍ ജര്‍മന്‍ ദേശീയ ടീമിനായി 55 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 24 ഗോള്‍ നേടാനും വെര്‍നറിന് സാധിച്ചിട്ടുണ്ട്. ജപ്പാനെതിരെ 23നാണ് ആദ്യ മത്സരം നടക്കുന്നത്.