തിരൂര്‍ മണ്ഡലത്തിലെ ആറ് വില്ലേജുകളിൽ ഡിജിറ്റല്‍ റീ സര്‍വേ
തിരൂര്‍ നിയോജക മണ്ഡലത്തിലെ ആറ് വില്ലേജുകളില്‍ ഡിജിറ്റല്‍ റീ സര്‍വേ. ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ച് ‘എന്റെ ഭൂമി’ എന്ന പേരില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന ഡിജിറ്റല്‍ റീ സര്‍വ്വെയില്‍ ആദ്യ ഘട്ടത്തില്‍ 200 വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 18 വില്ലേജുകള്‍ മലപ്പുറം ജില്ലയിലാണ്. തിരൂര്‍ മണ്ഡലത്തില്‍ ആതവനാട്, അനന്താവൂര്‍, തലക്കാട്, വെട്ടം, കുറുമ്പത്തൂര്‍, തിരുന്നാവായ എന്നീ വില്ലേജുകളെ ഡിജിറ്റല്‍ റീ സര്‍യേയില്‍ ഉള്‍പ്പെടുത്തിയതായി കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അറിയിച്ചു. സംസ്ഥാനത്തെ 1666 വില്ലേജുകളില്‍ 1550 എണ്ണത്തിലാണ് പുതുതായി ഡിജിറ്റല്‍ റീ സര്‍യ െനടത്തുന്നത്. 116 വില്ലേജുകളില്‍ നേരത്തെ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട് ഇക്കൂട്ടത്തില്‍ മലപ്പുറം ജില്ലയിലെ താനൂര്‍, പരിയാപുരം, മേല്‍മുറി, നറുകര വില്ലേജുകള്‍ ഉള്‍പ്പെടും.