നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരം താജിഷ് ചേക്കോടിനും കലാ പ്രതിഭ പുരസ്ക്കാരം ലതാ നമ്പൂതിരിക്കും 

ഇരുപത്തിയെട്ട് വർഷമായി തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നവയുഗ്, കലസാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി നൽകുന്ന കലാ സാഹിത്യ പ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു . അയ്യായിരത്തൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് നവയുഗ് പുരസ്ക്കാരം .

 

2022 ലെ നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരത്തിന് യുവ സാഹിത്യകാരൻ താജിഷ് ചേക്കോട് അർഹനായി. താജിഷ് ചേക്കോടിൻെറ മഷിനോട്ടങ്ങൾ എന്ന കൃതിക്കാണ് പുരസ്ക്കാരം നൽകുന്നത് . കൂടാതെ താജിഷ് ചേക്കോട് കലസാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര കൂട്ടായ്മായ സാംസ്കാരിക ജനതക്ക് നേതൃത്വം നൽകുന്നു .

 

തിരുവാതിരക്കളി കലാകാരി ലതാ നമ്പൂതിരിക്കാണ് കലാപ്രതിഭാ പുരസ്ക്കാരം . തിരുവാതിരക്കളി അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു . ലതാ നമ്പൂതിരി മത്സരങ്ങളിൽ വിധികർത്താവാകാറുണ്ട്.

2022 നവംബർ 7 ന് രാവിലെ 11 മണിക്ക് തിരൂർ നവയുഗ് ഹിന്ദി കോളേജിൻെറ 28ാമത് വാർഷികാഘോഷ ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എപി നസീമ പുരസ്ക്കാരങ്ങൾ സമ്മാനിക്കുമെന്ന് നവയുഗ് ഡയറക്ടർ മുരളീധരൻ പരിയാപുരത്ത് അറിയിച്ചു