Fincat

തുഞ്ചൻ കോളേജിൽ യു.ഡി.എസ്.എഫിന് അട്ടിമറി ജയം ; എസ്.എഫ്.ഐ ക്ക് നഷ്ടമായത് എട്ട് വർഷത്തെ കുത്തക

തിരൂർ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ എം എസ് എഫ് -കെ എസ് യു സംഖ്യത്തിന് അട്ടിമറി ജയം. എട്ട് വർഷം തുടർച്ചയായി യൂണിയൻ നിലനിർത്തിയ എസ്.എഫ്.ഐ ക്ക് കനത്ത തിരിച്ചടി നേരിട്ടു. ഒമ്പത് ജനറൽ സീറ്റുകളിൽ യുഡിഎസ്എഫ് 7, എസ് എഫ് ഐ 2 സീറ്റുകൾ നേടി. ആറ് അസോസിയേഷനുകളിൽ യുഡിഎസ്എഫ് 3, എസ് എഫ് ഐ 3 സീറ്റുകളും നാല് റപ്രസൻ്റിറ്റീവുകളിൽ നാലും യു ഡി എസ് എഫ് നേടി.

 

1 st paragraph

ജനറൽ സീറ്റുകളിൽ യു.ഡി.എസ്.എഫിൻ്റെ മുഹമ്മദ് സിറാജ് എം.ടി (ചെയർമാൻ – എം എസ് എഫ്), സയ്യിദ് ബിഷിർ തങ്ങൾ (ജനറൽ സെക്രട്ടറി -എം എസ് എഫ്), മിസ്ഹബ് കെ.കെ (യു.യു.സി – കെ എസ് യു ), അനഘ കെ.ടി (വൈസ് ചെയർമാൻ – കെ എസ് യു ), അന്ന ജബിൻ (ജോയിൻ്റ് സെക്രട്ടറി – കെ എസ് യു ) , റമീഷ ജഹാൻ ( ഫൈൻ ആർട്സ് സെക്രട്ടറി – എം എസ് എഫ്), മുഹമ്മദ് നാസിം( ജനറൽ ക്യാപ്റ്റൻ – എം എസ് എഫ്) എന്നിവരെയും എസ്.എഫ്.ഐയുടെ ആര്യ മഠത്തിൽ (എഡിറ്റർ), അനിരുദ്ധ് (യു.യു.സി) എന്നിവരെയും തെരഞ്ഞെടുത്തു. യു ഡി എസ് എഫിൻ്റെ രണ്ട് യു.യു.സി സ്ഥാനാർത്ഥികളിൽ ഒരു സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക സമർപ്പണ സമയത്ത് പിശക് മൂലം തള്ളിയിരുന്നു.ഇതേ തുടർന്ന് മത്സരമില്ലാതെ ഒരു യു.യു.സിയെ എസ്.എഫ്.ഐ ക്ക് ലഭിക്കുകയായിരുന്നു.

2nd paragraph

ക്യാമ്പസിലും പരിസരത്തും നടത്തിയ വിജയാഹ്ലാദ പ്രകടനശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ യു ഡി എസ് എഫ് പ്രവർത്തകർ തിരൂർ നഗരത്തിലും പ്രകടനം നടത്തി. തിരൂർ എംഎൽഎ കുറുക്കോളി മൊയ്ദീൻ ഉൾപ്പടെയുള്ള യു.ഡി.എഫ് നേതാക്കൾ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.