Fincat

എസ്ബിഐ ഉപഭോക്താവാണോ ? പ്രതിവർഷം 456 രൂപ നൽകിയാൽ 4 ലക്ഷത്തിന്റെ ആനുകൂല്യം നേടാം

ഇൻഷുറൻസ് പരിരക്ഷ ഒരു വ്യക്തിക്ക് അനിവാര്യമാണ്. ലൈഫ് ഇൻഷുറൻസും, അപകട ഇൻഷുറൻസും ഉള്ളതാണ് ഉത്തമം. എന്നാൽ ഇത്തരം ഇൻഷുറൻസുകൾക്ക് പ്രീമിയം കൂടുതലാകുമോ എന്ന ഭയത്താൽ പലരും ഇൻഷുറൻസ് എടുക്കാൻ മടിക്കും. എന്നാൽ കുറഞ്ഞ പ്രീമിയത്തിലും ഇൻഷുറൻസ് ലഭ്യമാണ്. ഇങ്ങനെ കുറഞ്ഞ പ്രീമിയത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന.

 

1 st paragraph

18 വയസിനും 50 വയസിനും മധ്യേയുള്ള ആർക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ ചേരാം. ഈ പദ്ധതി നൽകുന്ന ഇൻഷുറൻസ് കമ്പനികളുമായി സഹകരിക്കുന്ന ബാങ്ക് വഴി പദ്ധതിയിൽ ചേരാം. എസ്ബിഐയിൽ ഈ പദ്ധതിയുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന പ്രകാരം ഒരു വർഷത്തേക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസാണ് ലഭിക്കുന്നത്. ബാങ്കിലെ അക്കൗണ്ടിൽ നിന്ന് എല്ലാ മെയ് 31നും വാർഷിക പ്രീമിയം തുകയായ 436 രൂപ ബാങ്ക് പിടിക്കും. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നോമിനിക്ക് 2 ലക്ഷം രൂപ ലഭിക്കും.

 

ഈ പദ്ധതിയോടൊപ്പം ചേരാവുന്ന മറ്റൊരു ഇൻഷുറൻസാണ് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന. അപകട മരണമോ, അംഗ വൈകല്യമോ സംഭവിച്ചാൽ ഉടമയ്‌ക്കോ നോമിനിക്കോ രണ്ട് ലക്ഷം രൂപ ലഭിക്കുന്നതാണ് പദ്ധതി. 18നും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം.

 

2nd paragraph

രണ്ട് ലക്ഷം രൂപയുടെ ഈ ഇൻഷുറൻസ് പദ്ധതിക്ക് 20 രൂപയാണ് വാർഷിക പ്രീമിയമായി അടയ്‌ക്കേണ്ടത്. എല്ലാ വർഷവും മെയ് മാസത്തിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈ തുക ഡെബിറ്റ് ആവും.

അതായത് രണ്ട് പദ്ധതികളിലുമായി 456 രൂപ നീക്കി വച്ചാൽ നാല് ലക്ഷത്തിന്റെ പരിരക്ഷയാകും നിങ്ങൾക്ക ലഭിക്കുക.