പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറെ കോൺഗ്രസ് ഉപരോധിച്ചു
പൊന്നാനി: പൊന്നാനി താലൂക്കിലെ റേഷൻകടകളിൽ മാസങ്ങളായി പുഴുക്കല്ലരി ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു. കഴിഞ്ഞ മാസങ്ങളിൽ പച്ചരി അധികവും പുഴുക്കലരി വളരെ കുറവുമാണ് ലഭിച്ചത്. നവംബർ മാസം എ എ വൈ, ബി പി എൽ വിഭാഗത്തിൽ വളരെ പാവപ്പെട്ട കാർഡ് ഉടമകൾക്ക് പുഴുക്കല്ലരി മുഴുവനായും ഒഴിവാക്കി പച്ചരിയും, മട്ട അരി യുമാണ് ലഭിക്കുന്നത്. പൊതുവിപണിയിൽ അരി വില കൂടിയത് കാരണം ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വന്നിട്ടുള്ളത് .ജില്ലാ കലക്ടർ ഇടപെട്ട് തീരദേശ മേഖലയായ പൊന്നാനി താലൂക്കിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സപ്ലൈ ഓഫീസറെ ഓഫീസറെ കോൺഗ്രസ് ഉപരോധിച്ചത്. ഉപരോധസമരത്തിന് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ലത്തീഫ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി,ജെ പി വേലായുധൻ, കബീർ അഴീക്കൽ, സക്കീർ പൊന്നാനി, മനാഫ്കാവി, മൂസ ബക്കർ, മുഹമ്മദ്എന്നിവർ നേതൃത്വം നൽകി.