Fincat

ഡോക്ടർ സുൽഫത്തിനെ ആദരിച്ചു

പൊന്നാനി തീരദേശത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ നിന്നും സർക്കാർ ചെലവിൽ എം.ബി.ബി എസ് പഠനം പൂർത്തീകരിച്ച ആദ്യ ഡോക്ടറായ സുൽഫത്തിനെ പി.നന്ദകുമാർ എം.എൽ.എയും പൊന്നാനി നഗരസഭയും ആദരിച്ചു.

1 st paragraph

മത്സ്യ തൊഴിലാളി കുടുംബത്തിൽ പെട്ട സുൽഫത്ത് ഏറെ പ്രതിസന്ധികളെ തരണം ചെയ്ത്താണ് എം.ബി.ബി.എസി ന് സീറ്റ് നേടിയത്. പഠനത്തിനായുള്ള ഫീസ് വലിയതുകയായിരുന്നു. മകളുടെ കഠിന പ്രയത്നവും ആഗ്രഹവും തിരിച്ചറിഞ്ഞ ഉമ്മയും ഉപ്പയും അന്നത്തെ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണനെ സമീപിച്ചു. തുടർന്ന് മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പ് , ഫിഷറീസ് വകുപ്പ് മന്ത്രി മാരുമായുള്ള സ്‌പീക്കറുടെ അടിയന്തര ചർച്ച നടത്തി. ചർച്ചയുടെ ഫലമായി പട്ടിക ജാതി – വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് അതത് വകുപ്പുകൾ നൽകുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി കുട്ടികൾക്ക് ഫിഷറീസ് വകുപ്പുവഴി ലഭ്യമാക്കാമെന്ന തീരുമാനമുണ്ടായി. രണ്ടു ദിവസം കൊണ്ട് സർക്കാർ ഉത്തരവുമിറങ്ങി.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ.ഇ. സിന്ധു രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.പി.കെ. ഖലീമുദ്ധീൻ ,യു.കെ. അബൂബക്കർ , കെ.എ റഹീം എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.

 

2nd paragraph

പൊന്നാനിയിലെ വീട്ടിലെത്തിയാണ് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ആദരം അറിയിച്ചത്. നഗരസഭയുടെ സ്നേഹോപഹാരങ്ങളും കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ എം.ആബിദ, ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാരായ ബാത്തിഷ, സീനത്ത്, ജംഷീന തുടങ്ങിയവർ വീട്ടിൽ അനുഗമിച്ചു