‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോ; പ്രാഥമിക പട്ടികയില്‍ ജില്ലയിലെ 11 സ്‌കൂളുകള്‍
കൈറ്റ് – വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് ജില്ലയില്‍ നിന്നും 11 സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളില്‍ നേരിട്ടുള്ള പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കൊട്ടുക്കര പി.പി.എം.എച്ച്.എസ്, ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്, അരീക്കോട് എസ്.ഒ.എച്ച്.എസ്, താനൂര്‍ ദേവധാര്‍ എച്ച്.എസ്, തേഞ്ഞിപ്പലം എ.യു.പി.എസ്, തെയ്യങ്ങാട് ജി.എല്‍.പി.എസ്, പുറത്തൂര്‍. ജി.യു.പി.എസ്, ഒളകര ജി.എല്‍.പി.എസ്, പുള്ളിയില്‍ ജി.യു.പി.എസ്, കരുവാരക്കുണ്ട്
ജി.യു.പി.എസ് എന്നീ സ്‌കൂളുകളാണ് പ്രാഥമിക പട്ടികയിലുള്ളത്. മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനല്‍ റൗണ്ടിലേക്ക് 10 സ്‌കൂളുകളാണ് തെരഞ്ഞെടുക്കപ്പെടുക. പ്രാഥമിക റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 15000 രൂപ വീതം ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബര്‍ മുതല്‍ കൈറ്റ്-വിക്ടേഴ്‌സ് ചാനലില്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസണ്‍ 3-യുടെ സംപ്രേഷണം ആരംഭിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റ് hv.kite.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.