പോപ്പുലര്‍ ഫ്രണ്ട് ബന്ധം;  കേരളത്തില്‍ അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കേരളത്തില്‍ അഞ്ചിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. കേരളത്തിലെയും ഡല്‍ഹിയിലെയും എന്‍ ഐ എ സംഘം സംയുക്തമായി ആണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം കോഴിക്കോട് കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് എന്‍ ഐ എ റെയ്ഡ്.
മലപ്പുറത്തെ പിഎഫ്‌ഐ കേന്ദ്രങ്ങളിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തി. നിലമ്പൂര്‍, വഴിക്കടവ് എന്നിവിടങ്ങളില്‍ എന്‍ ഐ എ യുടെ പരിശോധന ഉണ്ടായിരുന്നു. നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധം പുലര്‍ത്തുന്നു എന്ന് സംശയിക്കുന്നവരുടെ വീട്ടിലും എന്‍ഐഎ സംഘം എത്തി വിവരങ്ങള്‍ ശേഖരിച്ചും നിലമ്പൂര്‍ സ്വദേശിയായ പുല്‍വാരി ഷെരീഫിന്റെ വീട്ടിലും മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി മുനീറിന്റെ വീട്ടിലും എന്‍ ഐ എ പരിശോധന നടത്തി.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനകള്‍. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് എന്‍ ഐ എ ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെയും ഡല്‍ഹിയിലെയും എന്‍ഐഎ സംഘം സംയുക്തമായി ആണ് പരിശോധനകള്‍ നടത്തുന്നത്. ഹവാല ഇടപാടുകളെ കുറിച്ചു എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍ ഐ എ യുടെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ എന്‍ ഐ എ യുടെ വ്യാപക പരിശോധനകള്‍.