കോൺഗ്രസ് നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ആരോപണങ്ങളുടെ ശരശയ്യയിലാണ്. ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
എന്തും ചെയ്യാമെന്ന അഹന്തയാണ്. എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.മുഖ്യമന്ത്രി സ്വർണ്ണക്കടത്ത് കേസിൽ അകത്ത് പോകേണ്ടയാളാണ്. അതിൽ നിന്ന് അദ്ദേഹത്തെ രക്ഷിച്ചത് കേന്ദ്രസർക്കാരാണ്.
മൊൻസൺ കേസ് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ പി എസും അകത്ത് പോകും. ഡോക്ടറെന്ന് തെറ്റിദ്ധരിച്ചാണ് സുധാകരൻ മൊൻസന്റെ അടുത്തുപോയത്. പൊലീസിന്റെ വിശ്വാസ്യത തകർന്നു. കെ സുധാകരനെതിരെ മൊഴി നൽകാൻ പരാതിക്കാരെ ഭീഷണിപ്പെടുത്തി. സംസ്ഥാനത്ത് നടക്കുന്നത് ഇരട്ട നീതി.
മൊൻസന്റെ സിംഹാസനിത്തിൽ ഇരുന്നവർക്കെതിരെ കേസെടുക്കുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്വന്തക്കാരെ സംരക്ഷിക്കാനും എതിരാളികളെ കുടുക്കാനും ശ്രമം നടക്കുന്നു. പൊലീസ് ഇത്രയും അധഃപതിച്ച കാലം മുമ്പ് ഉണ്ടായിട്ടില്ല. രാഷ്ട്രീയമായും നിയമപരമായും നേരിടും. എ ഐ ക്യാമറ വിവാദത്തിൽ കോടതിയെ അടുത്തയാഴ്ച സമീപിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.