തിരൂര്‍: ബസ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരൂര്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43)നെയാണ് ബസ്റ്റാന്റിലെ കടയുടെ മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികെ വലിയ കല്ലും ഉണ്ടായിരുന്നു. കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.
കൊല്ലപ്പെട്ട ആദം 2016 ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ ആദം നിരവധി സംഘട്ടന, ലഹരി കേസുകളില്‍ പ്രതിയാണ.് തിരൂര്‍ ബിവറേജ് ഔട്ട്ലെറ്റിന് സമീപത്ത് ആദം സ്ഥിരമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. മുന്‍വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ.്