കോഴിക്കോട്: ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുക മാത്രമല്ല, അവയുടെ സവിശേഷതകളും ഫലപ്രദമായ ഉപയോഗക്രമവും പഠിക്കാനും അനുഭവിച്ചറിയാനും വിപുല അവസരങ്ങളൊരുക്കി കണ്ണങ്കണ്ടിയുടെ ഇ-സ്റ്റോര്‍ തൊണ്ടയാട് ബൈപാസില്‍ ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യും.
വരുംകാല സാങ്കേതികവിദ്യയുടെ സവിശേഷതകള്‍കൂടി ഉള്‍ക്കൊണ്ട് കേരളത്തിലെ ആദ്യത്തെ ‘നെക്സ്റ്റ് ജനറേഷൻ ഷോറൂം’ എന്ന ആശയത്തിലാണ് പുതിയ സംരംഭമെന്ന് മാനേജിങ് ഡയറക്ടര്‍ പരീദ് കണ്ണങ്കണ്ടി പറഞ്ഞു.
30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോറൂമിലെ ഏറ്റവും വലിയ സവിശേഷത ഉപഭോക്താവിന് വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണത്തെക്കുറിച്ച് വിശദമായി അറിയാൻ സഹായിക്കുന്ന കസ്റ്റമര്‍ അസിസ്റ്റൻറ് ഡെസ്ക് ആണ്. ഉപകരണം, ബജറ്റ് എന്നിവ മനസ്സിലാക്കി മികച്ച ബ്രാൻഡ് തിരഞ്ഞെടുക്കാൻ മാത്രമല്ല, വാങ്ങുന്ന ഉപകരണത്തിന്റെ ഉപയോഗ രീതിയുംസവിശേഷതകളും വിശദമായി പഠിക്കാൻ സൗകര്യമുണ്ടാവും.
മാനേജിങ് ഡയറക്ടര്‍ പരീദ് കണ്ണങ്കണ്ടി
‘ഉപകരണത്തിന്റെ എല്ലാ ഫീച്ചറുകളും വാങ്ങുന്നവര്‍ക്ക് അറിവുണ്ടാകില്ല. അത് ഉപകരണത്തിന്റെ ആയുസ്സിനെയും പ്രവര്‍ത്തനത്തിന്റെ നിലവാരത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. അത് പരിഹരിക്കും വിധത്തില്‍ ടെക്നീഷ്യന്മാരില്‍നിന്നെന്നപോലെ സേവനം തികച്ചും സൗജന്യമായി തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഷോറൂമില്‍നിന്ന് വാങ്ങുന്ന ഉപകരണത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചുമുള്ള സംശയങ്ങള്‍ വാറന്റി കാലാവധി കഴിഞ്ഞാലും നിവാരണം ചെയ്യും. ഉപഭോക്താവ് ഒരിക്കലും കബളിപ്പിക്കപ്പെടരുത്. അവരാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വത്ത്’ -പരീദ് കണ്ണങ്കണ്ടി പറയുന്നു.
പലരും വിലക്കുറവിന്റെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സെക്കന്റ്സ് സാധനങ്ങള്‍ വില കുറച്ചു നല്‍കിയാണങ്ങനെ ചെയ്യുന്നത്. ഒരിക്കലും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. 30 വര്‍ഷത്തെ പാരമ്ബര്യമുണ്ട് ഞങ്ങള്‍ക്ക്. പരമാവധി വിലക്കുറവില്‍ ഏറ്റവും മികച്ച ഉപകരണങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അദ്ദേഹം പറഞ്ഞു.
കസ്റ്റമൈസബിള്‍ ഹോം ഓട്ടോമേഷൻ എന്നതാണ് മറ്റൊരു സവിശേഷത. വീടിന്റെ സുരക്ഷ ഭദ്രമാക്കുന്ന സംവിധാനങ്ങള്‍ ഹോം ഓട്ടോമേഷനിലുണ്ട്. ഈ സംവിധാനം നേരിട്ട് അനുഭവിച്ചറിയാനും സൗകര്യമുണ്ട്. പുറമെ ബജറ്റിനിണങ്ങും വിധത്തില്‍ 4കെ ഡോള്‍ബി അറ്റ്മോസ് ഹോം തിയറ്റര്‍ അനുഭവിച്ചറിയാനുമുണ്ട് അവസരം.
വിദ്യാര്‍ഥികള്‍ മുതല്‍ പ്രഫഷനലുകള്‍ വരെയുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി കസ്റ്റമൈസ് ചെയ്ത ഡെസ്ക് ടോപ് അടക്കമുള്ള കമ്ബ്യൂട്ടറുകളുടെ വിപുല ശേഖരം, പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും നൂതന ടെക്നോളജിയിലെ സ്പൂണ്‍ മുതല്‍
ഹോം തിയറ്റര്‍ വരെയുള്ള ഇലക്‌ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ്, എന്റര്‍ടൈൻമെന്റ് യുഗത്തിലെ പുതിയ ടെക്നോളജി പ്രൊഡക്ടുകള്‍.
കമേഴ്സ്യല്‍ ആൻഡ് റെസിഡൻഷ്യല്‍ സോളാര്‍ സൊല്യൂഷൻസ്, ടോട്ടല്‍ എയര്‍കണ്ടീഷനിങ് ആൻഡ് കൂളിങ്, ലൈഫ് സ്റ്റൈല്‍ അഥവാ ഗ്രൂമിങ് പ്രൊഡക്‌ട്സ്, കിച്ചൻ അപ്ലയൻസസ്, മോഡുലാര്‍ കിച്ചനുകള്‍, ക്രോക്കറി ആൻഡ് നോണ്‍സ്റ്റിക് തുടങ്ങിയവയുടെ അതിവിശാല ഡിസ് പ്ലേയും ശേഖരവും ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി സമ്മാന പദ്ധതികളുണ്ട്. പര്‍ച്ചേഴ്സ് ചെയ്യുന്ന ഭാഗ്യശാലികള്‍ക്ക് നറുക്കെടുപ്പിലൂടെ സ്വര്‍ണകിരീടവും ഡയമണ്ട് പതിച്ച സ്വര്‍ണ നെക്ലസും നേടാൻ അവസരമുണ്ട്.