തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാര്‍ വാര്‍ഡില്‍ കൈതവിള ഹരിജൻ കോളനിയില്‍ രതീഷ് (39 ), ജിത്തുലാല്‍ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂര്‍ നെല്ലിവിള മേലെ തട്ടുവീട്ടില്‍ സുഗതരാജിന്റെ മകൻ സ്വരാജിനെ യാണ്(24) അറസ്റ്റിലായ പ്രതികള്‍ മര്‍ദ്ദിച്ച് പരിക്കേല്പിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ഒന്‍പതാം തീയ്യതി വെള്ളാര്‍ ഭാഗത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സുഹൃത്തായ സ്വരാജിനെ പ്രതികള്‍
മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം
ഒളിവില്‍ പോയ പ്രതികളെ ഫോര്‍ട്ട് അസിസ്റ്റൻറ് കമ്മീഷണര്‍ എസ്. ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാര്‍ എ.എസ്.ഐ മുനീര്‍, സുരേന്ദ്രൻ, സിപി ഒ സെല്‍വൻ, നിതിൻ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
നേരത്തെ തിരുവനന്തപുരത്ത് തന്നെയുണ്ടായ മറ്റൊരു സംഭവത്തില്‍, പരിചയമുണ്ടായിട്ടും തന്നെ പുറത്ത് വെച്ച് കണ്ടപ്പോള്‍ മിണ്ടിയില്ല എന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിപ്പരുക്കേല്പിച്ച കേസില്‍ യുവാവ് പിടിയിലായിരുന്നു. പള്ളിത്തുറ തിരുഹൃദയ ലെയിനില്‍ പുതുവല്‍ പുരയിടത്തില്‍ ഡാനി റെച്ചൻസ് (31) ആണ് അറസ്റ്റിലായത്. രാത്രി പതിനൊന്നരയോടെയാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു.
ഡാനിയെ ഇയാളുടെ സുഹൃത്തായിരുന്ന തുമ്ബ സ്വദേശി സന്തോഷ് പുറത്തുവച്ച് കണ്ടിരുന്നു. എന്നാല്‍ സന്തോഷ് ഡാനിയോട് മിണ്ടിയില്ല. ഇതില്‍ പ്രകോപിതനായി സന്തോഷിന്‍റെ വീട്ടിലെത്തിയ ഡാനി അസഭ്യം പറഞ്ഞു. വീടിന് പുറത്ത് ബഹളം കേട്ട് പുറത്ത് ഇറങ്ങിയ സന്തോഷിനെ കയ്യില്‍കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കത്തിരൊണ്ട് ഡാനി സന്തോഷിനെ നിരവധി തവണ കുത്തി. ബഹളം കേട്ട് വീട്ടുകാര്‍ എത്തിയതോടെ പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ആക്രമണത്തില്‍ സാരമായി പരുക്കറ്റ സന്തോഷിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത തുമ്ബ പൊലീസാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ് ഡാനി റെച്ചൻസെന്ന് പൊലീസ് പറഞ്ഞു.