Fincat

മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകൻ ഐ.എം.എ റഫീഖ്​ അന്തരിച്ചു

ദോഹ : ഖത്തറിലെ മുതിർന്ന മധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപോർട്ടറുമായ തൃശുർ വടക്കേകാട്​ സ്വദേശി ഐ. എം. എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും, ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുകയും ചെയ്തിരുന്നു.

അസുഖബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം, ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക്

മടങ്ങിയത്. ഏതാനും ദിവസങ്ങളിലായി ഗുരുതരാവസ്​ഥയിലായിരുന്നു. ​ബുധനാഴ്ച വൈകുന്നേരം വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്​.

2nd paragraph

വട​ക്കേകാട്​ മണികണ്​ഠേശ്വരം വീട്ടിലയിൽ പരേതരായ കുഞ്ഞിബാവ, ഖദീജ ദമ്പതികകളുടെ മകനാണ്​. രഹനയാണ്​ ഭാര്യ. മക്കൾ: റിയ, റഈസ്​, ഫൈസൽ. മരുമക്കൾ: ദാർവിഷ്​ , സഫ്​ന (പൊന്നാനി). സഹോദരങ്ങൾ: ജലീൽ, അബ്​ദുല്ല (ഖത്തർ),ബഷീർ .ഖബറടക്കം ​വ്യാഴാഴ്​ച നടക്കും.

2006ൽ ഖത്തറിൽ പ്രവാസിയായി എത്തിയ ഐ.എം.എ റഫീഖ്​ സ്വകാര്യ സ്​ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. നാട്ടിൽ കോൺഗ്രസിൻെറ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം, മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു.