മുംബൈ: കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. നാലാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് കുട്ടി താഴെക്ക് വീണത്.
മുംബൈയിലെ വിരാര്‍ വെസ്റ്റില്‍ താമസിക്കുന്ന ദര്‍ശിനി ജയാല്യാണാണ് മരിച്ചത്.
സംഭവം നടക്കുമ്ബോള്‍ പെണ്‍കുട്ടി ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ പിതാവിനെ റെയില്‍വേ സ്റ്റേഷനില്‍ വിടാൻ പോയപ്പോഴായിരുന്നു ദാരുണ സംഭവം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ദര്ശിനിയും കുടുംബവും സഞ്ചരിച്ച ഇരുചക്രവാഹനം ഓട്ടോറിക്ഷയിലിടിച്ച് പെണ്‍കുട്ടിക്ക് പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ അപകടമരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പിതാവ് സുരേഷിനും മാതാവ് മണിമേഖലക്കുമൊപ്പം വൈ.കെ നഗറിലെ ബച്ച്രാജ് ലൈഫ് സ്പേസ് ടവറിലെ ഫ്ലാറ്റിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നു. പെണ്‍കുട്ടി കിടന്നിരുന്ന ബെഡും ജനലും തമ്മില്‍ അകലമുണ്ടായിരുന്നില്ല.