ദോഹ: പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല(46) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യമുണ്ടായത്.
തൃശൂര്‍ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. ടിക് ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള കലാകാരൻ കൂടിയായിരുന്നു രാജേഷ്. ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായ രാജേഷ് കലാസാംസ്കാരിക വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.