Fincat

‘2024 നവംബറോടെ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം തുടച്ചുമാറ്റും’; മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

1 st paragraph

സര്‍ക്കാര്‍ സര്‍വേയില്‍ 64000ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ആ കുടുംബങ്ങളെ സാമ്ബത്തികമായി ഉയര്‍ത്താന്‍ വ്യക്തമായ മൈക്രോ പ്ലാന്‍ തയ്യാറാക്കി മോചിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കും. വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ഇതിന്റെ ഭാഗമായി തീരുമാനിച്ചു. ഇത്തരം കുടുംബങ്ങളിലെ 93 ശതമാനം പേരെ 2024 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യ രേഖയില്‍ നിന്ന് മോചിപ്പിക്കുമെന്നും മുഖഅയമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലാ അവലോകന യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറി. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് വികസന കാര്യങ്ങളില്‍ പരിഹാരം ആണ് ഉദ്ദേശിച്ചത്. മേഖലാ യോഗങ്ങള്‍ പുതിയ ഭരണ നിര്‍വഹണ ശൈലിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി പൂര്‍ത്തിയാക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2nd paragraph