Fincat

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു;ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കഴിഞ്ഞദിവസം മുതല്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ നിറഞ്ഞു.

1 st paragraph

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

2nd paragraph

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ആകെ 10 cm ഉയര്‍ത്തിയിട്ടുണ്ട്. വലിയ അളവില്‍ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ അത് 70 cm കൂടി വര്‍ധിപ്പിച്ച്‌ ആകെ 80 cm ആയി ഉയര്‍ത്തും. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതവവും ഉയര്‍ത്തി. മലമ്ബുഴ, ശിരുവാണി ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടി.