വീഴ്ചയില്‍ നിന്നും സ്വര്‍ണത്തിന് കുത്തനെ വില കൂടി; പവന് വര്‍ധിച്ചത് 400 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസം കുറഞ്ഞ വിലയാണ് ബുധനാഴ്ച (18.10.2023) വര്‍ധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വിപണി വില 44,360 രൂപയാണ്. ഒരു ഗ്രാമിന് 5545 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നു. 45 രൂപയാണ് കൂടിയത്. ഒരു പവന്‍ 18 കാരറ്റിന് 360 രൂപ വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4603 രൂപയാണ്. ഒരു പവന്‍ 18 കാരറ്റിന് 36,824 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയര്‍ന്നത്. ഇതോടെ വിപണി വില 78 രൂപയായി. അതേസമയം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്

ചൊവ്വാഴ്ച (17.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5495 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43960 രൂപയിലുമാണ് കേരള വിപണിയില്‍ വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4558 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36,464 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായില്ല. 77 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്.