ബൊലിം(ഗോവ): ദേശീയ ഗെയിംസില്‍ മെഡല്‍വാരി കേരളം. ബുധനാഴ്ച കേരളപ്പിറവിദിനത്തില്‍ സ്വന്തമാക്കിയത് അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകള്‍.മെഡല്‍പട്ടികയില്‍ കേരളം ആറാം സ്ഥാനത്തേക്കും കയറി. ട്രിപ്ള്‍ ജംപില്‍ നിലവിലെ ചാമ്ബ്യനായ എൻ.വി. ഷീന സ്വര്‍ണദൂരം(13.49 മീ) താണ്ടിയപ്പോള്‍ കേരളത്തിന്റെ തന്നെ നയന ജെയിംസ് രണ്ടാമതായി(13.18). തുടര്‍ച്ചയായ മൂന്നാം ഗെയിംസിലാണ് ട്രിപ്ള്‍ ജംപില്‍ ഷീന സുവര്‍ണനേട്ടക്കാരിയാകുന്നത്.
നയന ജെയിംസ് (വെള്ളി,ട്രിപ്ള്‍ ജംപ്), മരിയ ജെയ്സണ്‍ (വെള്ളി,പോള്‍വാള്‍ട്ട്)
നീന്തല്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ റെക്കോഡോടെ സജൻ പ്രകാശ്(1.59:38), ബീച്ച് സോക്കറില്‍ പുരുഷസംഘം, തുഴച്ചിലിലെ ഇരട്ടസ്വര്‍ണം എന്നിങ്ങനെയാണ് അത്‍ലറ്റിക്സിനുപുറമെ കേരള ക്യാമ്ബിലേക്കെത്തിയ പൊൻ നേട്ടങ്ങള്‍. വനിതകളുടെ പോള്‍വാട്ടില്‍ മരിയ ജയ്സണിന്റേതാണ്(3.80മീ) രണ്ടാം വെള്ളി. 4×400 റിലേയില്‍ പുരുഷ- വനിത സംഘങ്ങളും നീന്തല്‍ വനിതകളുടെ 50 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ ഹര്‍ഷിത ജയറാമും തുഴച്ചിലില്‍ വനിതകളുമാണ് വെങ്കല ജേതാക്കള്‍. മിന്നും പ്രകടനത്തോടെ കേരളത്തിന്റെ മൊത്തം സ്വര്‍ണനേട്ടം 11 ആയി ഉയര്‍ന്നു. ഇതിനൊപ്പം 14 വെള്ളിയും 12വെങ്കലവുമടക്കം മൊത്തം 37 മെഡലുകളാണുള്ളത്.
നീന്തല്‍ 200 മീറ്റര്‍ ബട്ടര്‍ ഫ്ലൈയില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയ സജൻ പ്രകാശിന്റെ പ്രകടനം
തുടര്‍ച്ചയായ നാലാംദിനവും നീന്തല്‍കുളത്തില്‍ മെഡല്‍ വേട്ട നടത്തിയ സജൻ ഗുജറാത്തില്‍ സ്ഥാപിച്ച സ്വന്തം റെക്കോഡാണ്(1.59.56)പുതുക്കിയത്. ഇതോടെ റെക്കോഡ് ഇരട്ട സ്വര്‍ണത്തിലെത്തിയ സജൻ സ്വന്തം മെഡല്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തി. ബീച്ച് ഫുട്ബാളില്‍ ഗോവയെ തോല്‍പിച്ചായിരുന്നു നിലവിലെ ചാമ്ബ്യൻമാരായ കേരളത്തിന്റെ സുവര്‍ണനേട്ടം(7-5). കെ.പി. ബാസിത്, വൈ. രോഹിത്ത്, ടി.കെ.ബി. മുഷീര്‍, ലെനിൻ മിത്രൻ, പി. ഹരിഷാന്ത്, കെ.കെ. ഉമറുല്‍ മുഖ്താര്‍, മുഹമ്മദ് യൂനൈസ്, എ.പി. അലി അക്ബര്‍ എന്നിവരാണ് കേരളത്തിനായി ബീച്ചിലിറങ്ങിയത്.
സുവര്‍ണ പ്രതീക്ഷയോടെ ട്രാക്കിലിറങ്ങിയ ഇരു റിലേ ടീമുകളും വെങ്കലത്തിലൊതുങ്ങിയത് നിരാശയായി. വനിതകളുടെ 4X 400 മീറ്റര്‍ റിലേയില്‍ ലിനറ്റ് ജോര്‍ജ്, ഗൗരി നന്ദന, ടി.ജെ. ജംഷീല, ജിസ്‌ന മാത്യു എന്നിവര്‍ ബാറ്റണേന്തിയപ്പോള്‍ (മൂന്ന് മിനിറ്റ് 38.79 സെക്കൻഡ്) പി. അഭിരാം, എം.എസ്. അനന്തുമോന്‍, ടി.എസ്. മനു
റിന്‍സ് ജോസഫ് എന്നിവരായിരുന്നു പുരുഷസംഘത്തില്‍ (മൂന്ന് മിനിറ്റ് 08.50 സെ.).
ബീച്ച് സോക്കറില്‍ സ്വര്‍ണം നേടിയ കേരള ടീം