താരകുടുംബത്തില്‍ വിവാഹമേളം, ആദ്യവിവാഹം മകന്റെയോ മകളുടെയോ? പാര്‍വതി പറയുന്നു
മലയാളികളുടെ പ്രിയ താരദമ്ബതികളാണ് പാര്‍വതിയും ജയറാമും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവില്‍ ആയിരുന്നു ജയറാം പാര്‍വതിയെ സ്വന്തമാക്കിയത്.
മാതാപിതാക്കളുടെ വഴിയെ തന്നെയാണ് മക്കളായ മാളവികയും കാളിദാസും. അടുത്തിടെ ഇരുവരും തങ്ങളുടെ പ്രണയങ്ങള്‍ സോഷ്യല്‍ മീഡിയയൂടെ അറിയിച്ചിരുന്നു. പിന്നാലെ ഏതാനും നാളുകള്‍ക്ക് മുൻപ് കാളിദാസിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. മോഡലായ തരിണിയാണ് കാളിദാസിന്റെ ഭാവി വധു. ഇപ്പോഴിതാ മക്കളുടെ വിവാഹം എന്ന് നടക്കും എന്ന് തുറന്നുപറയുകയാണ് പാര്‍വതി.
‘കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ല. മാളവികയുടേത് ഉടൻ ഉണ്ടാകും’ എന്നാണ് പാര്‍വതി പറഞ്ഞത്. നടി കാര്‍ത്തി നായരുടെ വിവാഹത്തിന് പങ്കെടുക്കാൻ തിരുവനന്തപുരത്ത് പാര്‍വതി എത്തിയിരുന്നു. ഇവിടെ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക ആയിരുന്നു പാര്‍വതി.
നവംബര്‍ പത്തിന് ആയിരുന്നു തരിണി കലിംഗയുമായുള്ള കാളിദാസിന്റെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാളിദാസിന് പിന്നാലെ തന്റെ കാമുകനെയും പരിചയപ്പെടുത്തി മാളവിക രംഗത്ത് എത്തിയിരുന്നു.
‘രജനി’ എന്ന ചിത്രമാണ് കാളിദാസിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഉടൻ തിയറ്ററില്‍ എത്തും. വിനില്‍ സ്കറിയ വര്‍ഗീസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാര്‍, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്ബുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.