മുംബൈ: ലഹരി വാങ്ങാനുള്ള പണത്തിനായി രണ്ട് മക്കളെ 74000 രൂപക്ക് വിറ്റ് മുംബൈയില്‍ താമസിക്കുന്ന ദമ്ബതികള്‍ അറസ്റ്റില്‍.
ഇതില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അന്ധേരിയില്‍ നിന്ന് രക്ഷപ്പെടുത്തി. മകനെ കണ്ടെത്താൻ തിരച്ചില്‍ തുടരുകയാണ്.
കുട്ടികളുടെ മാതാപിതാക്കളായ ഷബീര്‍, സാനിയ ഖാൻ, ഇടനിലക്കാരായ ഉഷ റാത്തോഡ്, ഷക്കീല്‍ മക്രാനി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് അടിമകളായിരുന്നു ദമ്ബതികളെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ വില്‍പന നടത്തിയ കാര്യം ഇരുവരുടെയും കുടുംബം അറിഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ദമ്ബതികള്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. ആണ്‍കുട്ടിയെ 60,000 രൂപക്കും ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 14,000 രൂപക്കുമാണ് ദമ്ബതികള്‍ വില്‍പന നടത്തിയത്.
ഒരുദിവസം പോലും മയക്കു മരുന്നില്ലാതെ ജീവിക്കാൻ കഴിയുമായിരുന്നില്ല സാനിയക്കും ഷബീറിനും. ഈ അവസരത്തിലാണ് ഇടനിലക്കാരിയായ റാത്തോഡുമായി ഇവര്‍ പരിചയത്തിലാകുന്നത്. മകനെ 60,000രൂപക്ക് വില്‍പന നടത്താനായി ഇവരുമായി ധാരണയിലെത്തി. അടുത്തിടെയാണ് ദമ്ബതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ആ കുഞ്ഞിനെയും വില്‍പ്പന നടത്താൻ അവര്‍ തയാറായി. -ക്രൈംബ്രാഞ്ച് അറിയിച്ചു.
ഷബീര്‍ ഖാന്റെ സഹോദരിയാണ് മക്കളെ വിറ്റ കാര്യം ആദ്യമറിഞ്ഞത്. രോഷാകുലയായ അവര്‍ ഉടൻ ഡി.എൻ. നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.