വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബൂത്തിന് പുറത്തു അടയാളപ്പെടുത്തിയ സ്ഥലത്തു കാത്ത് നിൽക്കുക: മാസ്ക് ധരിച്ചിരിക്കണം.
തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തി വിടുന്നവരെ ക്ഷമയോടെ നിൽക്കുക.
പോളിംഗ് അസിസ്റ്റന്റ് സാനിറ്റൈസർ നൽകും:കൈകൾ നന്നായി സാനിറ്റൈസ് ചെയ്യുക.
ഒരേ സമയം ബൂത്തിൽ മൂന്നുപേർക്കേ ഉണ്ടാകൂ.പോളിംഗ് ഓഫിസർ തിരിച്ചറിയൽ രേഖ ഒന്നുകൂടി ഉറപ്പു വരുത്തും.
ആവശ്യപ്പെട്ടാൽ മാത്രം മാസ്ക് മാറ്റുക.
രണ്ടാമത്തെ പോളിംഗ് ഓഫിസർ ഇടതു കൈയിലെ ചൂണ്ടു വിരലിൽ മഷി പുരട്ടും .
രജിസ്റ്ററിൽ ഒപ്പിട്ടശേഷം സ്ലിപ് കൈപ്പറ്റണം.
പ്രിസിഡിങ് ഓഫിസർ കൈവിരലിലെ മഷി പരിശോധിച്ച ശേഷം ,സ്ലിപ് വോട്ടറിൽ നിന്നും കൈപ്പറ്റും.ഇനി വോട്ടു ചെയ്യാം.
വോട്ടിങ് മെഷിനിൽ പച്ച ബൾബ് തെളിഞ്ഞിരിക്കും.നിങ്ങളുടെ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തി കഴിയുമ്പോൾ ഒരു ബീപ്പ് ശബ്ദത്തോടെ ചുമന്ന ലൈറ്റ് തെളിയും.
മൂന്നു തലത്തിലെയും വോട്ടു രേഖപ്പെടുത്തി കഴിഞ്ഞാലേ ബീപ്പ് ശബ്ദം കേൾക്കുകയുള്ളു.
മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഒറ്റ വോട്ട് മാത്രം.
വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങുമ്പോൾ കൈകൾ സാനിറ്റൈസ് ചെയ്യുക
വോട്ടിങിന് പോകുമ്പോൾ, സ്വന്തമായി പേന കൊണ്ട് പോകാൻ സാധിക്കുന്നവർക്ക്, അത് കയ്യിൽ കരുതാം. കൊണ്ടു നടക്കാവുന്ന സാനിറ്റൈസർ ,ഒരു എക്സ്ട്രാ മാസ്ക് കരുതുന്നത് നന്ന്.
• പോളിങ്ങ് ബൂത്തിലേക്കുള്ള യാത്ര പൊതുഗതാഗതം വഴിയായാലും, സ്വകാര്യ വാഹനം വഴിയായാലും സുരക്ഷിത അകലം നിലനിർത്തിയാവാൻ ശ്രമിക്കുക .
• മഷി പുരട്ടുമ്പോഴും മറ്റും ഉദ്യോഗസ്ഥരുടെ കൈ, മേശ പോലുള്ള പ്രതലങ്ങളിൽ സ്പർശിക്കാതെ ശ്രദ്ധിക്കുക.
• പോളിംഗ് ബൂത്തിൽ കയറുന്നതിനു മുൻപും പിൻപും കൈകൾ സോപ്പിട്ട് കഴുകിയോ, സാനിറ്റൈസർ ഉപയോഗിച്ചോ, അണുവിമുക്തമാക്കാം