കുവൈത്ത് പാർലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കുവൈത്ത് സിറ്റി : കുവൈത്ത് പാർലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
5 മണ്ഠലങ്ങളിൽ ആയി നടന്ന തെരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ടാണു രേഖപ്പെടുത്തിയത്.ഒന്നും രണ്ടും മൂന്നും മണ്ഠലങ്ങളിൽ 70 ശതമാനം വീതം വോട്ടെടുപ്പ് നടന്നു. നാലും അഞ്ചും മണ്ഠലങ്ങളിൽ 60 ശതമാനം വീതമാണു പോളിംഗ് രേഖപ്പെടുത്തിയത്. ഇസ്ലാമിസ്റ്റുകൾക്കും ഗോത്ര വർഗ്ഗ വിഭാഗങ്ങൾക്കും മേൽക്കൈ ലഭിച്ചതായാണു തെരഞ്ഞെടുപ്പ് ഫലം സൂചിപ്പികുന്നത്. മൽസരിച്ച 29 വനിതകളിൽ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിംഗ് വനിതാ എം. പി.യായ സഫാ അൽ ഹാഷിം മൂന്നാം മണ്ഠലത്തിൽ കനത്ത പരാജയം നേരിട്ടു. ഈ മന്ത്രിസഭയിലെ തെരഞ്ഞെടുക്കപ്പെട്ട ഏക പാർലമന്റ് അംഗവും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും ആയിരുന്ന മുഹമ്മദ് അൽ ജുബൈറും മൂന്നാം മണ്ഠലത്തിൽ നിന്നും പരാജയപ്പെട്ടു. 43 സിറ്റിംഗ് എം.പി.മാരാണു ഇത്തവണ ജനവിധി തേടിയത്. ഇവരിൽ 24 പേർ പരാജയപ്പെടുകയും 19 പേർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവരിൽ 31 പേർ പുതുമുഖങ്ങളാണു. സ്പീക്കർ മർസ്സൂഖ് അൽ ഘാനം രണ്ടാം മണ്ഠലത്തിൽ നിന്ന് ഏറ്റവും അധികം വോട്ടുകൾ നേടി വിജയിച്ചു.ഉസാമ അൽ ഷാഹീൻ, ഹസൻ അൽ ജൗഹർ,ഖലീൽ അൽ സാലെഹ്,അദ്‌നാൻ അബ്ദു സമദ്,ഈസ അൽ കന്ദറി, മുബാറക് ഹജറഫ്,അബ്ദുൽ കരീം അൽ കന്ദറി, ഉസാമ അൽ മുനവ്വർ മുതാലയവരാണു വിജയികളിൽ പ്രമുഖർ.ഏറ്റവും അധികം വോട്ടുകൾ നേടി വിജയിച്ചത് അഞ്ചാം മണ്ഠലത്തിൽ നിന്നുള്ള ഹംദാൻ സാലിം അൽ ആസ്മിയാണു.8387 വോട്ടുകളാണു ഇദ്ദേഹം കരസ്ഥമാക്കിയത്. ഒന്നാം മണ്ഠലത്തിൽ നിന്നും വിജയിച്ച ഉസാമ അൽ ഷാഹീനാണു ഏറ്റവും കുറഞ്ഞ വോട്ടുകൾ നേടി വിജയിച്ച സ്ഥാനാർത്ഥി. 2167 വോട്ടുകളാണു ഇദ്ദേഹത്തിനു ലഭിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ കനത്ത ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണു ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചു മണ്ഠലങ്ങളിലായി 567694 വോട്ടർ മാരാണുള്ളത്. 29 വനിതകൾ അടക്കം 326 സ്ഥാനാർത്ഥികളാണു മൽസര രംഗത്ത് ഉണ്ടായിരുന്നത്. ഓരോ മണ്ഠലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ ലഭിക്കുന്ന പത്ത് സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക. ആദ്യ ഫലങ്ങൾ ഇന്ന് പുലർച്ചയോടെ പുറത്ത് വന്നിരുന്നു. മൂന്നാം മണ്ഠലത്തിൽ വോട്ടെണ്ണലിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഫല പ്രഖ്യാനം ഏറെ വൈകി.
പുതിയ പാർലമന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ
ഒന്നാം മണ്ഠലം
1 ഹസ്സൻ ജൗഹർ
2.യൂസുഫ് ഫഹദ് ഗുറൈബ്.
3.അഹമ്മദ് ഖലീഫ
4.ഹമ്മദ് അഹമദ് അലി.
5.ഈസ അഹമ്മദ് അൽ കന്ദറി
6.അലി അബ്ദുൽ റസൂൽ അൽ ഖത്താൻ
7.അദ്നാൻ അബ്ദു സമദ്
8.അബ്ദുല്ല അൽ തുറൈജി
9.അബ്ദുല്ല ജാസിം അൽ മദഫ്
10. ഉസാമ അൽ ഷാഹീൻ
രണ്ടാം മണ്ഠലം
1.മർസ്സൂഖ് അൽ ഘാനം.
2.മുഹമ്മദ് ബറാഖ് അൽ മുതൈർ
3.ഖലീൽ അൽ സാലെഹ്
4.ഹമ്മദ് മുഹമ്മദ് അൽ മത്തർ
5.സൽമാൻ ഖാലിദ് അൽ ആസ്മി
6.ഖാലിദ് അയ്യാദ് അൽ ആസ്മി
7.ബദർ നാസർ അൽ ഹുമൈദി
8.ബദർ ഹാമിദ് അൽ മുല്ല
9.ഹമ്മദ് സൈഫ് അൽ ഹർഷാനി
10.അഹമദ് മുഹമ്മദ് ഹമ്മദ്
മൂന്നാം മണ്ഠലം
1.അബ്ദുൽ കരീം അൽ കന്ദറി
2.ഉസാമ മുനവ്വർ
3.മുഹമ്മദ് അൽ സായർ
4.ഹിഷാം അബ്ദു സമദ്
5.അബ്ദുൽ അസീസ് താരിഖ്
6.യൂസുഫ് സാലിഹ് ഫദാല
7.മുബാറക് സയിദ് മുത്തൈരി
8.സ’ അദൂൻ ഹമ്മദ് അൽ ഒതൈബി
9.ഫാരിസ് സ’ അദ് ഒത്തൈബി
10.മുഹൽ ഹൽ ഖാലിദ് അൽ മുദഫ്
നാലാം മണ്ഠലം
1.ശുഹൈബ് ഷബാബ് മുവൈസറി
2.ഫായിസ് ഘനം മുതൈരി
3.മുസ ‘ അദ് അബ്ദുൽ റഹ്മാൻ മുതൈരി
4.മുഹമ്മദ് ഉബൈദ് ഫലാഹ്
5.സു’ ഊദ് സ’ അദ് മുതൈരി
6.താമിർ സ’അദ് ദുഫൈരി
7.മർസ്സൂഖ് ഖലീഫ
8.ഫറസ് മുഹമ്മദ് ദൈഹാനി
9.സ’ അദ് അലി രഷീദി
10.മുബാറക് ഹൈഫ് ഹജറഫ്
അഞ്ചാം മണ്ഠലം
1.ഹംദാൻ സാലിം അൽ ആസ്മി
2.ബദർ സായിദ് ആസ്മി
3.മുബാരക്ക് അബ്ദുല്ല അജ്മി
4.സൈഫ് മുബാറക് അജ്മി
5.ഖാലിദ് മുഹമ്മദ് ഒതൈബി
6.ഹമൂദ് മുബാറക് ആസ്മി
7.സാലിഹ് ദിയാബ് മുതൈരി
8.നാസർ സ’ അദ് ദോസറി
9.മുഹമ്മദ് ഹാദി ഹുവൈല
10.അഹമ്മദ് അബ്ദുല്ല ആസ്മി