
മക്ക: സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ എറണാകുളം സ്വദേശി മക്കയില്‍ നിര്യാതനായി. മക്ക ജുനൂബിയ കെ.എം.സി.സി നേതാവും ഹജ്ജ് സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് ആണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്ബ് സുബ്ഹി നമസ്കാരാനന്തരം കുഴഞ്ഞു വീണ യൂനുസിനെ മക്ക കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം അതീവ ഗുരുതരാവസ്ഥയില്‍ ഐ.സി.യു വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ നഴ്‌സ് ആയി സേവനം ചെയ്യുന്ന ഭാര്യ ആരിഫയും മകള്‍ സഫയും മകൻ ആസിഫും മക്കയിലുണ്ട്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.
