സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ബിനോയ്‌ വിശ്വം

തിരുവനന്തപുരം: കേരളത്തിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന ഭരണത്തെ ദുര്‍ബലപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്ബോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സ്കൂള്‍ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുമ്ബില്‍ നടത്തി വരുന്ന ത്രിദിന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്ബത്തിക സ്രോതസുകള്‍ പരിമിതപ്പെടുന്ന പശ്ചാത്തലത്തില്‍, തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും മുൻഗണന നല്‍കാൻ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. പ്രദീപ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ജി മോഹനൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ കെ.പി ശങ്കരദാസ്, എലിസബത്ത് അസീസി, ജില്ലാ നേതാക്കളായ പട്ടം ശശിധരൻ, മൈക്കിള്‍ ബാസ്ട്യൻ, പി. എസ് നായിഡു, വി.കെ ലതിക, ആലിസ് തങ്കച്ചൻ, സി.യു ശാന്ത എന്നിവര്‍ സംസാരിച്ചു.