Shobika

വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു

ചെങ്ങന്നൂര്‍: തിരുവൻവണ്ടൂരില്‍ വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കോലടത്തുശ്ശേരി പാലയ്ക്കാത്തറ വണ്ടാതറയില്‍ കമലാസനൻ (62) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

1 st paragraph

കോലടത്തുശേരി കണ്ടത്തില്‍പ്പടി പുരയിടത്തിലെ മരംവെട്ടുന്നതിനിടയിലാണ് അപകടമുണ്ടായത്. വെട്ടിക്കൊണ്ടിരുന്ന മരം മറിഞ്ഞ് സമീപത്ത് നിന്ന മരത്തില്‍ ചെന്നിടിച്ചശേഷം കമലാസനന്‍റെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

മൃതദേഹം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഉഷ. മക്കള്‍: കലേഷ്, കവിത. മരുമക്കള്‍: ശ്രീജ, മനു. സംസ്കാരം പിന്നീട്.

2nd paragraph