വൈലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനി ഉറൂസിന് തുടക്കമായി

വൈലത്തൂർ: സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ നാലാം ഉറൂസ് മുബാറക്കിന് തുടക്കമായി. രാവിലെ 10ന് സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ മഖാം പരിസരത്ത് പതാക ഉയർത്തി. തുടർന്ന് 10.30ന് നടന്ന പണ്ഡിത സംഗമത്തിൽ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, അലവി സഖാഫി കൊളത്തൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുല്ല മുസ്‌ലിയാർ താനാളൂർ, ടി ടി മഹ്മൂദ് ഫൈസി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന 12ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ മഖാം സിയാറത്ത് നടന്നു. ഉച്ചക്ക് രണ്ടിന് നടന്ന പ്രാസ്ഥാനിക സംഗമത്തിൽ പ്രമുഖർ സംബന്ധിച്ചു. വൈകുന്നരം ഏഴിന് അനുസ്മരണ സമ്മേളനം നടന്നു. സയ്യിദ് ജലാലുദ്ദീൻ ജീലാനി പ്രാർത്ഥന നടത്തി. കൂറ്റമ്പാറ അബ്ദുർഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. വടശ്ശേരി ഹസൻ മുസ്‌ലിയാർ, അലവി സഖാഫി കൊളത്തൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്ദുർറഹ്മാൻ സഖാഫി, സയ്യിദ് സകരിയ്യ ജീലാനി എന്നിവർ പ്രസംഗിച്ചു. മുസ്തഫ മാസ്റ്റർ കോഡൂർ സ്വാഗതവും അബ്ദുൽ മജീദ് ഫൈസി ആദൃശ്ശേരി നന്ദിയും പറഞ്ഞു.

വൈലത്തൂർ തങ്ങൾ ഉറൂസിന് തുടക്കം കുറിച്ച് പൊൻമള അബ്ദുൽ ഖാദിർ മുസ്ല്യാർ പതാക ഉയർത്തുന്നു

 

സമാപന ദിവസം രാവിലെ 11ന് മൗലിദ് പാരായണവും 12ന് പ്രാർഥനാ മജ്ലിസും നടന്നു. സമാപന സമ്മേളനം വൈകുന്നേരം ഏഴിന് ആരംഭിച്ചു. റഈസുൽ ഉലമ ഇ സുലൈമാൻ ഉസ്താദ്, സുൽത്താനുൽ ഉലമ എ പി അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ലളിതമായാണ് ഇത്തവണ ഉറൂസ് നടത്തുന്നത്. പൊതുപരിപാടികളിൽ പൊതുജനങ്ങൾക്കും ഉറൂസ് ദിനങ്ങളിൽ സിയാറത്തിന് സ്ത്രീകൾക്കും അവസരം ഉണ്ടായിരിക്കുന്നതല്ലെന്നും മഖാം പരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും സ്വാഗത സംഘം കമ്മിറ്റി അറിയിച്ചു.