ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി.തീരുമാനത്തില്‍ കോണ്‍ഗ്രസ് ഖേദിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുൻ ഖാര്‍ഗെയുടേയും വാക്ചാതുര്യത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമായിരുന്നു ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഹര്‍ദീപ് സിങ് പുരിയുടെ പരാമര്‍ശം.
ശ്രീരാമന്റെ അസ്ഥിത്വത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ച കോണ്‍ഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണം നിരസിച്ചതില്‍ ആശ്ചര്യപ്പെടാനില്ലെന്ന് ബി.ജെ.പി നേതാവ് നളിൻ കോഹ്ലി പ്രതികരിച്ചു. അയോധ്യയില്‍ ക്ഷേത്രത്തിനായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഒരു നീക്കവും നടന്നിട്ടില്ലെന്നും അവര്‍ ശ്രീരാമൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയും സുപ്രീം കോടതി വിധിയെയും ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുക്കാത്തത് പാര്‍ട്ടിയുടെ നയമാകാമെന്നതിനാല്‍ പരാതിയില്ലെന്നും എന്നാല്‍ ചടങ്ങിനെ ബി.ജെ.പി പരിപാടി എന്ന് മുദ്രകുത്തിയത് അംഗീകരിക്കാനാകില്ലെന്നും മജീന്ദര്‍ സിങ് മിര്‍സ പറഞ്ഞു.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണിതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‍കരിക്കുന്നത്. ആര്‍.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുൻ ഖാര്‍ഗെ, സോണിയ ഗാന്ധി, ലോക്സഭ നേതാവ് അധിര്‍ രഞ്ജൻ ചൗധരി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.